Thursday, May 9, 2019

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part-3


നാടകം സംവിധാനം ചെയ്ത അനുഭവമുണ്ടല്ലോ. സിനിമ?>
സിനിമയില്‍ ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരു കാര്യം സ്ക്രിപ്റ്റായിരിക്കും. അതെന്നെ വല്ലാതെ എക്സൈറ്റ് ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റ് ഡിസ്കഷനില്‍ ചിലപ്പോള്‍ പങ്കാളിയാകാറുമുണ്ട്>
അരങ്ങില്‍നിന്ന് സ്ക്രീനിലേക്കെത്തിയപ്പോള്‍ നടി എന്ന നിലയില്‍ കിട്ടിയ പരിഗണനയിലെ വ്യത്യാസം?.>
നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് 'നാടകനടി' എന്ന പതിവ് ഒരു നെഗറ്റീവ് ഇമേജ് എനിക്കുണ്ടായതായി തോന്നിയിട്ടില്ല. ഞാന്‍ നാടകം ചെയ്തപ്പോഴൊക്കെ എന്നെ അംഗീകരിച്ചിട്ടുണ്ട്. പിന്നെ എന്റെ ഓഡിയന്‍സിനും വ്യത്യാസമുണ്ടായിരുന്നു. അവര്‍ നാടകത്തെ ഗൌരവത്തോടെ കാണുന്നവരായിരുന്നു. പക്ഷേ, നാടകനടിക്കു കിട്ടുന്നതിനേക്കാള്‍ വലിയ പരിഗണന തീര്‍ച്ചയായും 'സിനിമാനടി' എന്ന നിലയില്‍ ലഭിക്കും, കാരണം സിനിമയുടെ റീച്ചും ഗ്ളാമറും തന്നെയാണ്. അത് കലാകാരി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.>
സിനിമയില്‍ സജിതയുടെ കഥാപാത്രങ്ങള്‍ ടൈപ്പ് ആയി മാറുന്നുണ്ടോ?>
= അതിനുമാത്രം സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. ആക്ടിങ്ങില്‍ ഡിഫറന്‍സ് കൊണ്ടുവരാന്‍ എനിക്കുകഴിഞ്ഞിട്ടില്ലെങ്കില്‍ എന്റെ അഭിനയത്തിന് കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പരമാവധി വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നുണ്ട്. നമ്മുടെ സിനിമകളില്‍ ഏജന്‍സിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ്. അതില്‍ത്തന്നെ മിഡില്‍ ഏജ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് 'അമ്മവേഷങ്ങളുടെ' പരിമിതമായ വട്ടങ്ങളേ സിനിമ നല്‍കാറുള്ളൂ. ജീവിതത്തില്‍ ഞാന്‍ കാണിക്കുന്ന, എന്നെപ്പോലുള്ള സ്ത്രീകള്‍ കാണിക്കുന്ന ഇടപെടല്‍ സിനിമയില്‍നിന്ന് ഒരിക്കലും ലഭ്യമല്ല എന്നു തോന്നുന്നു. എന്നാല്‍ ഇതേ പ്രായമുള്ള പുരുഷകഥാപാത്രങ്ങള്‍ക്ക് ധാരാളം അഭിനയസാധ്യതയുണ്ട്, കഥാപാത്രങ്ങളുമുണ്ട്. ആണ്‍ലോകത്തിന്റെ ആഘോഷമാണ് ക്യാമറയ്ക്കു മുമ്പിലും പിറകിലും.>
സജിത ഇന്നൊരു ചലച്ചിത്രനടിയാണ്. നൃത്തത്തില്‍നിന്ന് സിനിമയിലേക്കെത്തിയവര്‍ തിരിച്ച് നൃത്തത്തില്‍ സജീവമാകാറുണ്ട്. എന്നാല്‍ നാടകമേഖലയില്‍നിന്ന് സിനിമയിലേക്ക് പോയവരാരും രണ്ടുമാധ്യമത്തിലും ഒരുപോലെ ഇടപെടുന്നതായി കാണാറില്ല. സജിതക്ക് >= തിരിച്ചുവരവോ?>
ഞാനതിന് എവിടെയും പോയിട്ടില്ലല്ലോ! ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുമ്പോള്‍ എഴുതിയ പുസ്തകമാണ് 'മലയാള നാടക സ്ത്രീചരിത്രം'. നാടകത്തിന്റെ ലോകം തന്നെയാണ് എന്നെ നയിക്കുന്നത്. കേരളത്തിലായിരിക്കുമ്പോഴും പുറത്തായിരുന്നപ്പോഴും ഇവിടത്തെ പ്രാദേശികമായ നാടകപരീക്ഷണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നാടകാഭിനയവും സംവിധാനവും കുറേ സമയം ആവശ്യപ്പെടുന്നതും ഒരു സംഘകലയുമാണ്. എന്റെ സാഹചര്യം അതിനു പറ്റുന്നതായിരുന്നില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ സാഹചര്യത്തില്‍ ഒരു പുതിയ പ്രോജക്ട് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുടനെയുണ്ടാകും.>
മലയാളനാടക സ്ത്രീചരിത്രം. മലയാളത്തിലെ അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. എങ്ങനെയാണ് ഇങ്ങനെയൊരു ചരിത്രാഖ്യാനത്തിലേക്കെത്തിയത്?>
പതിനാല് വര്‍ഷത്തോളം ഞാന്‍ നടത്തിയ റിസര്‍ച്ച് വര്‍ക്കാണ് ആ പുസ്തകം. പല തലത്തിലുള്ള ഗവേഷണങ്ങളുടെ ആകെത്തുക. തിയേറ്ററില്‍ ജന്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നന്വേഷിക്കാനുള്ള ഒരു ശ്രമം. പക്ഷേ, ഇത്തരമൊരന്വേഷണത്തിന് എന്റെ മുന്നില്‍ ഒരു ബേസിക് ടെക്സ്റ്റ്പോലും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എഴുതിയ സ്മരണകളിലുള്ള ചില നടികളെക്കുറിച്ചുള്ള പരാമര്‍ശം മാത്രമായിരുന്നു. അന്വേഷിച്ചു തുടങ്ങിയപ്പോള്‍ ആ വലിയ പെണ്‍ലോകം എന്റെ മുമ്പിലെത്തി. എനിക്കുമുമ്പേയുള്ള നടികള്‍ ആരാണ്. അവര്‍ക്കുമുമ്പുള്ളവര്‍ ആരായിരുന്നു. എന്തുകൊണ്ടാണ് അവരെക്കുറിച്ച് ഒന്നും എഴുതാതിരുന്നത്? അങ്ങനെ ഞാന്‍ കേരളം മുഴുവന്‍ നടന്ന് കുറേയധികം നാടകപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്ത് ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു. അവരുമായി വ്യക്തിപരമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍നിന്ന് ഡെവലപ്പുചെയ്ത ഹിസ്റ്ററിയാണത്.>
മലയാള സ്ത്രീ നാടകചരിത്രം എന്നാണ് പലരും ഈ പുസ്തകത്തെ തെറ്റിദ്ധരിച്ചത്, സ്ത്രീ നാടകചരിത്രം?>
വേറൊരു ധാരയാണല്ലോ. അത് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുള്ള നാടകങ്ങളുടെ ചരിത്രമാണ്. എന്നാല്‍ ഇത് മലയാള നാടകസ്ത്രീ ചരിത്രമാണ്. അതില്‍ എവിടെയാണ് സ്ത്രീ പ്ളെയ്സ് ചെയ്യപ്പെട്ടത് എന്ന അന്വേഷണമാണ്. ഇപ്പോഴും ചിത്രങ്ങള്‍ പൂര്‍ണമല്ല. ഈ എഴുത്തിന് പല വഴികളാണ് ഞാന്‍ സ്വീകരിച്ചത്. പേഴ്സണല്‍ നറേറ്റീവ്സ്, ബയോഗ്രഫി, റിട്ടണ്‍ ഹിസ്റ്ററി അങ്ങനെയങ്ങനെ പലതും. പള്ളുരുത്തി ലക്ഷ്മിയും ഓച്ചിറ വേലുക്കുട്ടിയും പി കെ മേദിനിയും സുധര്‍മയും കെപിഎസി സുലോചനയും നിലമ്പൂര്‍ ആയിഷയും ശാന്താദേവിയും ഒക്കെ അവരുടെ സര്‍ഗാത്മക ജീവിതംകൊണ്ട് എന്നെ അന്ധാളിപ്പിച്ചവരാണ്. ഈ പുസ്തകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി.>
കോഴിക്കോടന്‍ ബിരിയാണി, കോഴിക്കോടന്‍ അലുവ, കോഴിക്കോടന്‍ ഭാഷ ഒക്കെപ്പോലെ കേരളത്തിന്റെ പൊതുപാരമ്പര്യങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കോഴിക്കോടന്‍ നാടകപാരമ്പര്യവുമില്ലേ?.>
= മലബാര്‍ കേന്ദ്ര കലാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കോഴിക്കോട് നാടകാവേശത്തിന്റെ നടുപന്തിയിലായിരുന്നു. കോഴിക്കോടിന് ആഴത്തില്‍ വേരുകളുള്ള ഒരു നാടകപാരമ്പര്യമുണ്ട്. അത് ചരിത്രത്തില്‍ അടയാളപ്പെടുത്താതെ ബാക്കി കിടക്കുകയുമാണ്. ഡോ. ശ്രീകുമാര്‍ അതിനായി ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.>
മലയാളസിനിമ സ്ത്രീ ചരിത്രവുമായി ബന്ധപ്പെട്ട് 'അവള്‍ വെള്ളിത്തിരയില്‍' എന്ന ഒരു ഫോട്ടോ പ്രദര്‍ശനം സജിത നടത്തിയിരുന്നല്ലോ?>
അത് ചെയ്യുമ്പോഴാണ് മനസ്സിലായത് സിനിമ എന്ന മാധ്യമത്തിലും സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ അവൈല്ബിള്‍ അല്ല. ഐഎഫ്എഫ്കെയിലാണ് ആദ്യം ഈ പ്രദര്‍ശനം നടത്തിയത്. ഈ പ്രദര്‍ശനം നടക്കുമ്പോള്‍ രസകരമായ അനുഭവമുണ്ടായി. മലയാളത്തിലെ പുതുതലമുറയിലെ ഒരു നടി 'എന്റെ ഫോട്ടോ എന്താണ് പ്രദര്‍ശിപ്പിക്കാത്തത്' എന്നു ചോദിച്ചു വഴക്കടിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. 80 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ അവരും ഞാനുമൊക്കെ എന്ത് കോണ്‍ട്രിബ്യൂഷനാണ് നല്‍കിയിട്ടുള്ളത്. സിനിമാലോകത്ത് സ്ട്രഗ്ള്‍ ചെയ്താണ് സ്ത്രീകള്‍ തങ്ങളെ പ്ളെയിസ് ചെയ്തത്. അതേക്കുറിച്ചുള്ള രേഖകളൊന്നും മുഴുവന്‍ നമുക്ക് ലഭ്യമല്ല. എങ്കിലും കുറേയൊക്കെ സംഘടിപ്പിച്ച് പ്രദര്‍ശിപ്പിച്ചു. തൃശൂരും കോഴിക്കോട്ടും പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചരിത്രവുമായി ബന്ധപ്പെട്ടും ഒരു പുസ്തകം കൂടി ഇറക്കണമെന്ന് അക്കാദമി അന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല.>
കേരളത്തില്‍ വ്യത്യസ്തമായ പെണ്‍ നാടകവഴിയായി സജിത കണ്ടത്?.>
അക്കൂട്ടത്തില്‍ തൃശൂരിലെ ശ്രീജ ആറങ്ങോട്ടുകരയുടെ നാടകങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അവരുടെ നാടകത്തിന്റെ പ്രോസസ് എനിക്കു വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുടുംബത്തിന്റെയും നാടകസംഘത്തിന്റെയും ഒക്കെ വലിയ പിന്തുണയുണ്ട്. കൃഷിയും നാടകവും ജീവിതവുമൊക്കെച്ചേര്‍ന്ന് ഒരു ഗ്രൂപ്പ്, കൂട്ടായ്മയുടെ അപൂര്‍വമായ നാടകസംഘമായി മാറുന്നു. ശ്രീജക്ക് അവിടെ നിര്‍ണായകമായ പങ്കുവഹിക്കാനാവുന്നു.>
ഭാവി മലയാളിയെ നിര്‍ണയിക്കുന്നതില്‍ നാടകത്തിന്റെ പങ്ക് എന്തായിരിക്കും? >
വീട്ടിനകം നല്‍കുന്ന നാലു ചുമരിന്റെ സുരക്ഷിതത്വത്തില്‍, തന്റെ സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന ഫാസിസ്റ്റ് വിപത്തിനെ കണ്ടില്ലെന്നു നടിക്കാന്‍ അധികകാലം മലയാളിക്കാവുമെന്ന് തോന്നുന്നില്ല. അതിനോട് പ്രതികരിക്കാന്‍ അവര്‍ക്ക് കണ്ടെത്താവുന്ന മാധ്യമങ്ങളില്‍ നാടകത്തിന് വലിയ സ്ഥാനം തന്നെയുണ്ടാവും. ജാതിമതഭേദമന്യേ പ്രവര്‍ത്തിക്കാനുള്ള ഒരു സെക്യുലര്‍ സ്പേസുകൂടിയാണ് നാടകം. ഒരായിരം പ്രസംഗങ്ങളെക്കാള്‍, വലിയ റാലികളെക്കാള്‍ ഒരു നാടകത്തിന് സമൂഹത്തെ മാറ്റാനാവുമെന്ന് തെളിയിച്ചവരാണ് നമ്മുടെ മുന്‍തലമുറ. നമുക്ക് ആ നൊസ്റ്റാള്‍ജിയയില്‍ മാത്രം ജീവിക്കാന്‍ പറ്റില്ല. നമ്മുടെ, പുതിയ കാലത്തിന്റെ നാടകഭാഷ കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഒട്ടേറെ നാടകസംഘങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പുതിയ ആവിഷ്കാരവുമായി എത്തുമെന്ന പ്രതീക്ഷയാണ് എനിക്ക്. ഈ കാലത്തിനോട് ശക്തമായി പ്രതികരിക്കുന്ന നാടകങ്ങള്‍, എന്നാല്‍ സര്‍ഗാത്മക ഭാഷയില്‍ ഇടപെടാനും കഴിയുന്നവ.> (ദേശാഭിമാനി വാരികയില്‍ നിന്ന്) Read more: https://www.deshabhimani.com/women/latest-news/508449
No comments:

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part-2


? രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംഗീതനാടക അക്കാദമിയുടെ അജന്‍ഡകളെ നിര്‍ണയിക്കാറുണ്ടോ.>
ഓരോ ഗവണ്‍മെന്റ ് മാറുമ്പോള്‍ അക്കാദമികളുടെ മൊത്തം പെര്‍സെപ്ക്ടീവും മാറും. അതുവരെ പ്ളാന്‍ചെയ്ത എല്ലാ പ്രോഗ്രാമുകളെയും തകിടം മറിക്കും. കൃത്യമായ ഗൈഡ് ലൈനുകളില്ലാതെയാണ് ഇറ്റ്ഹോക്ക് പോലുള്ള വലിയ ഫെസ്റ്റിവലുകള്‍ നടത്തുന്നത്. അതാതു കാലത്തെ കമ്മിറ്റികളുടെ താല്‍പ്പര്യമനുസരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ മാറിവരുന്നു. ലോംഗ് ടേം പെര്‍സ്പെക്ടീവ് അവിടെ വിഷയമല്ല. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കലാകാരന്മാരെയും കലാരൂപങ്ങളെയുമാണ്. എങ്കിലും ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അക്കാദമികളിലൊന്നാണ് ഇന്നും കേരള സംഗീതനാടക അക്കാദമി.>
നാടക അക്കാദമിയുടെ തലപ്പത്ത് പലപ്പോഴും ചലച്ചിത്രതാരങ്ങളെയാണ് വാഴിക്കാറുള്ളത്. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നാടകക്കാരെ വാഴിക്കാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ?>
അതിനെ വളരെ നെഗറ്റീവായി കാണണമെന്നില്ല. മുരളിയേട്ടനെപ്പോലെ നാടകമേഖലയില്‍ കഴിവുതെളിയിച്ചിട്ടുള്ള ആളുകള്‍, പിന്നീട് ചലച്ചിത്രത്തില്‍ വന്നു എന്നതുകൊണ്ട് അവരെ മാറ്റിനിര്‍ത്തേണ്ടതില്ല. മുകേഷിന്റെ കാര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. പിന്നെ, ഇതൊക്കെ അതാത് ഗവണ്‍മെന്റിന്റെ കൂടി താല്‍പ്പര്യങ്ങളാണ്.> ഇപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഗജേന്ദ്ര ചൌഹാനെയാണ് കൊണ്ടുവന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പലരെയും പിരിച്ചുവിട്ടു. ദേശീയതലത്തില്‍ സാംസ്കാരികസ്ഥാപനങ്ങളെ മൊത്തത്തില്‍ ഹിന്ദുത്വരാഷ്ട്രീയം പിടികൂടുന്നുണ്ടോ?> ഇപ്പോള്‍ ഇത്തരം സാംസ്കാരിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എളുപ്പമല്ല. വലിയ സമ്മര്‍ദങ്ങളുണ്ടാകും. പിന്നില്‍ പലതരം അജന്‍ഡകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് ഗജേന്ദ്ര ചൌഹാനെപ്പോലുള്ള ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നത്. രാഷ്ട്രീയ ഹിന്ദുത്വം കള്‍ച്ചറിനെയാണ് ആദ്യം പിടികൂടുന്നത്. ഇത്തരം കാര്യങ്ങളോട് ആദ്യം വിധേയപ്പെടുന്നത് ആര്‍ട്ടിസ്റ്റുകളാണ്. പലപ്പോഴും അക്കാദമികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദുക്കളുടെ മാത്രം കലാരൂപങ്ങളേ ഇന്ത്യയില്‍ ഉള്ളൂ എന്നു തോന്നും. ഒരു മുസ്ളിം ആയ ആര്‍ട്ടിസ്റ്റിനുപോലും ഹിന്ദുവായി അഭിനയിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. ആര്‍ട്ടിസ്റ്റുകള്‍ ഓള്‍റെഡി അതിന്റെ അറ്റത്താണ് നില്‍ക്കുന്നത്. അവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാം. ഇന്ന് ഇത് വളരെ സ്വാഭാവികമാണ്. കമ്മിറ്റിയിലൊക്കെ മുസ്ളിം അംഗങ്ങളുണ്ടെങ്കിലും ഫൈനല്‍ ഡിസിഷനില്‍ ഒരു ഹിന്ദു പൊളിറ്റിക്സാണ് വര്‍ക്കുചെയ്തു കാണുന്നത്.> നിങ്ങള്‍ ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ച കാലത്ത് എടുത്തപറയത്തക്ക മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?.> ചലച്ചിത്ര അക്കാദമി എന്നാല്‍ ഐഎഫ്എഫ്കെ മാത്രമായിരുന്നില്ല. ഒട്ടനവധി പ്രോഗ്രാമുകളും വര്‍ക്ക്ഷോപ്പുകളും അക്കാലത്ത് നടത്തിയിരുന്നു. ടൂറിങ് ടാക്കീസിനായി രണ്ടു വണ്ടികള്‍ കൂടി ഓടിത്തുടങ്ങി. നല്ല സിനിമകളുടെ ശേഖരം തന്നെ കണ്ണൂരിലെയും തൃശൂരിലെയും താല്‍ക്കാലിക ഓഫീസുകളില്‍ സൂക്ഷിച്ചു. അതെല്ലാം ഇന്ന് ഇല്ലാതായി. നല്ലൊരു പുസ്തകശേഖരം അവിടെ ഉണ്ടായിരുന്നു. പിന്നീടതിലേക്ക് ഒരു പുതിയ പുസ്തകം പോലും വാങ്ങിയതായി അറിവില്ല.> സജിത അഭിനയിച്ച ആദ്യ സിനിമ? > അടൂരിന്റെ നിഴല്‍ക്കുത്ത് ആയിരുന്നു. ഒറ്റ സീനിലായിരുന്നു അഭിനയിച്ചത്.> നാടകവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണ്. നാടകത്തിന്റെ തട്ടില്‍ വിജയിച്ച പലരും ക്യാമറയ്ക്കുമുന്നില്‍ പരാജയമായിരുന്നു. പക്ഷേ, താങ്കള്‍ അതിനെ മറികടന്നിട്ടുണ്ട്. ഷട്ടര്‍ എന്ന സിനിമയില്‍ സജിത ചെയ്ത കേന്ദ്രകഥാപാത്രം അതുവരെ മലയാളസിനിമ പരിചരിച്ച രീതിയിലായിരുന്നില്?.> ഞാന്‍ കൈരളിയില്‍ പെണ്‍മലയാളം ചെയ്യുന്ന കാലത്ത് ഒരുപാട് സ്ത്രീജീവിതങ്ങളുമായി ബന്ധപ്പെടുകയുണ്ടായി. അതില്‍ സെക്സ് വര്‍ക്കേഴ്സും ഉണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞാന്‍ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ശരീരഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എനിക്ക വസരമുണ്ടായി. ജോയ് മാത്യുവിന്റെ സ്ക്രിപ്റ്റ് അതിനെ ശരിവെക്കുന്നതായിരുന്നു. അതിനാല്‍ സിനിമയിലെ ആ കഥാപാത്രത്തിന്റെ ശരീരഭാഷയിലേക്ക് എളുപ്പം സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ജോയ് മാത്യു ഉള്‍പ്പെടെയുള്ള ഒരു കോഴിക്കോടന്‍ ടീം വര്‍ക്കായിരുന്നു അത്. അതിന്റെ സന്തോഷം ആ കഥാപാത്രത്തിന് മിഴിവേകുന്നതിലുമുണ്ടായിരുന്നു. > ആത്മാവിഷ്കാരത്തിന് കൂടുതല്‍ തൃപ്തി നല്‍കുന്നത് സിനിമയാണോ നാടകമാണോ?> എനിക്ക് ആക്ടിങ് എന്ന പ്രോസസിലാണ് കംഫര്‍ട്ട് തോന്നാറ്. അത് നാടകമാണോ സിനിമയാണോ എന്നുള്ളതല്ല. നാടകം എനിക്ക് പരിചിതമായ മാധ്യമമാണ്. സിനിമ അഭിനയം അതുകൊണ്ടു തന്നെ ചാലഞ്ചിങ് ആണ്.>
No comments:

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part 1


>
നാടകത്തിന്റെ ഇന്നോളമുള്ള പെണ്‍ചരിത്രത്തിന്റെ ഭൂതവും ഭാവിയും നിര്‍ണയിച്ച സമകാലികമുഖങ്ങളിലൊന്നാണ് സജിത മഠത്തിലിന്റേത്. തന്നിലെയും അരങ്ങിലെയും സ്ത്രീശക്തിയുടെ മുഴുവന്‍ വീര്യം വീണ്ടെടുത്തവള്‍. മലയാള മുഖ്യധാരാ നാടകചരിത്രം പുരുഷന്റെ നിഴല്‍വെട്ടങ്ങളായിപ്പോലും രേഖപ്പെടുത്താതെ വിജനമായ ഇരുട്ടിലുപേക്ഷിച്ച പെണ്ണനുഭവങ്ങളെ വാമൊഴിപ്പാഠത്തിന്റെ സാധ്യതകളുപയോഗിച്ച് ബദല്‍ ചരിത്രം നിര്‍മിച്ചവള്‍. അരങ്ങിലെ സ്ത്രീ സജിതയോട് കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് വ്യവസ്ഥക്കെതിരെ ഒരാള്‍ നടത്തുന്ന ഏറ്റവും സര്‍ഗാത്മകമായ കലാപം. അത് പെണ്ണിന്റേതുകൂടിയാവുമ്പോള്‍ തീവ്രം, സുന്ദരം. അതുകൊണ്ടുതന്നെ ഈ പെണ്ണനുഭവത്തിന്റെ പരിച്ഛേദം മലയാളസ്ത്രീ നാടകത്തിന്റെ ജീവചരിത്രം കൂടിയാണ്. ഒരേസമയം നാടകവും യാത്രയും സിനിമയും ആക്ടിവിസവും എഴുത്തും ഗവേഷണവും ഒക്കെ സമന്വയിപ്പിച്ച പെണ്‍ജീവിതം. അടങ്ങിയിരിക്കുന്ന പെണ്ണിന് ഒരു താക്കീതാണ് സജിതയുടെ ഈ ജീവിതം. ജീവിതത്തില്‍ ഒരിക്കല്‍ വീണപ്പോള്‍ തോറ്റു എന്ന് ഏറ്റുപാടിയവര്‍ക്ക് മുന്നില്‍ പ്രതിഭയുടെ വീര്യംകൊണ്ടും അവിരാമമായ ആത്മാവിഷ്കരണങ്ങള്‍ കൊണ്ടും അനന്യമായ ജീവിതം സാധ്യമാക്കി പകവീട്ടിയവള്‍. സ്ത്രീ, സ്ത്രീയെ ലംഘിക്കുകയും അതിജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ഇത്രമേല്‍ സുന്ദരമാകുന്നത്. ലോകം പ്രലോഭനമായി നല്‍കിയ സുരക്ഷിതത്വത്തില്‍ രമിച്ചിരുന്നെങ്കില്‍ ഇവളും നമുക്കപരിചിതയായേനെ. വിലക്കപ്പെട്ടതെല്ലാം സ്വാതന്ത്യ്രംകൊടുത്ത് സ്വായത്തമാക്കിയപ്പോള്‍ അവള്‍ ക്രമേണ അനാവൃതയാവുകയായിരുന്നു. അവളോടൊപ്പം മലയാളത്തിന്റെ പെണ്ണരങ്ങ് കൂടുതല്‍ തീക്ഷ്ണവും ചൈതന്യവുമാര്‍ന്നു. സ്വാതന്ത്യ്രംകൊണ്ട് നെയ്തെടുത്ത ഈ സൌന്ദര്യം അരങ്ങിന്റേത് കൂടിയാവുന്നു. ഒന്നിനും ധൈര്യം കാണിക്കാത്തവരുടെ ദുരവസ്ഥകളാണ് എപ്പോഴും സജിതയെ പ്രചോദിപ്പിച്ചത്. അവയോട് നമുക്കും കടപ്പെടാം. അതുകൊണ്ടാണ് കല്ലായിയിലെ കോലായമുതല്‍ ആഫ്രിക്കയുടെ അരങ്ങുകളില്‍വരെ സജിതക്ക് സ്വയം പ്രകാശിപ്പിക്കാനായത്.>
ചന്ദ്രശേഖരമേനോന്റെയും സാവിത്രിയുടെയും മകളായി കോഴിക്കോട് ജനിച്ച സജിത കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്ന് നാടകത്തില്‍ എംഎയും സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് എംഫിലും നേടി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് മലയാളനാടകത്തിലെ സ്ത്രീശരീരത്തിന്റെ പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ വിഷ്ണുപ്രിയദത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്നു. മുടിത്തെയ്യം, ആഷാഡ് ക ഏക് ദിന്‍, ഭരതവാക്യം, ചിറകടിയൊച്ചകള്‍, ബ്യൂട്ടി പാര്‍ലര്‍, മത്സ്യഗന്ധി, ഗാര്‍ഡിയന്‍സ് ഓഫ് ദ ഡീപ്, വാട്ടര്‍ പ്ളേ, മതിലുകള്‍, സ്പൈനല്‍ കോഡ് എന്നിവയാണ് പ്രധാന രംഗാവതരണങ്ങള്‍. നിഴല്‍ക്കുത്ത്, വീരപുത്രന്‍, ജാനകി, ഷട്ടര്‍, ഞാന്‍, വര്‍ഷം, ഒറ്റമന്താരം, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മത്സ്യഗന്ധി, ചക്കീചങ്കരന്‍ ഒരു ഫാമിലി റിയാലിറ്റി ഷോ, മദേഴ്സ് ഡേ എന്നീ നാടകങ്ങളും അരങ്ങിന്റെ വകഭേദങ്ങള്‍, മലയാള നാടകസ്ത്രീ ചരിത്രം, ആദ്യകാലനടി എം കെ കമലത്തെക്കുറിച്ച് ജീവചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്. പിആര്‍ഡിക്കുവേണ്ടി പി കെ മേദിനിയെക്കുറിച്ച് 'മാറ്റത്തിന്റെ പാട്ടുകാരി' എന്ന ജീവചരിത്ര ഡോക്യുമെന്ററി തയ്യാറാക്കി. കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും കേന്ദ്ര സംഗീതനാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച സജിത ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍സമയ കലാസാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നു.>
ആക്ടിവിസ്റ്റ്, നാടകപ്രവര്‍ത്തക, ഗവേഷക, എഴുത്തുകാരി, സിനിമാനടി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജിത ഇടം കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായ ഒരു പെണ്‍ജീവിതംകൊണ്ട് എളുപ്പം സാധ്യമാകുന്നതല്ല ഇതൊന്നും. എവിടെവച്ചാണ് ഈ വഴിപിരിയല്‍?. > എനിക്ക് മൂന്നുവയസുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ അമ്മയായിരുന്നു എന്നെ വളര്‍ത്തിയത്. അതെന്നെ മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്തതയുള്ള ഒരാളാക്കി. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. അനിയത്തിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അമ്മ ടീച്ചറായിരുന്നു, ആക്ടിവിസ്റ്റും. അമ്മ വീട്ടിലുണ്ടാവുന്ന സമയം കുറവാണ്. അതുകൊണ്ട് എനിക്ക് ധാരാളം സ്വപ്നം കാണാനും കളിക്കാനുമുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്നത് ടൌണിലും ഗ്രാമത്തി ലുമല്ലാത്ത കോഴിക്കോട്ടെ കല്ലായി എന്ന സ്ഥലത്തായിരുന്നു.> പിതൃഅധികാരത്തിന്റെ അഭാവത്തില്‍ വളര്‍ന്നതുകൊണ്ടാണോ ഇത്തരമൊരു സ്വാതന്ത്യ്രത്തില്‍ എളുപ്പം പ്രവേശിച്ചത്. അല്ലെങ്കില്‍ ഒരു സാധാരണ സ്ത്രീജീവിതം ആയിപ്പോയേനെ എന്നാണോ?.> = അതറിയില്ല. പക്ഷേ, അച്ഛന്റെ അഭാവം അമ്മ അറിയിച്ചിരുന്നില്ല. അച്ഛനില്ലാത്തതിന്റെ വിഷമം അനുഭവിച്ചത് മുതിര്‍ന്നശേഷമാണ്; ചില സമയത്ത് എന്റെ കൂടെയുള്ള കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍! എന്റെ കാര്യത്തില്‍ അമ്മയെക്കാള്‍ ഉപരി ഞാന്‍ തന്നെയായിരുന്നു തീരുമാനം എടുത്തിരുന്നത്. ആ സ്വാതന്ത്യ്രം പിന്നീട് ഞാന്‍ വലിയ രീതിയില്‍ ആസ്വദിച്ചു എന്നാല്‍ ആ സ്വാതന്ത്യ്രം നല്‍കിയ ഉത്തരവാദിത്തം ചെറുതായിരുന്നില്ല.> ഈ സ്വാതന്ത്യ്രമാണോ ഇന്നത്തെ സജിതയെ സാധ്യമാക്കിയത്?.> ആയിരിക്കാം, ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു താല്‍പ്പര്യം. പത്തിരുപത് വര്‍ഷക്കാലം ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഡിഗ്രിവരെ ഡാന്‍സിനുതന്നെയായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. കോഴിക്കോടുണ്ടായിരുന്ന നാടകനടിയായിരുന്ന സാവിത്രി ശ്രീധര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് ടീച്ചര്‍. പിന്നീട് കലാമണ്ഡലം ചന്ദ്രിക ടീച്ചര്‍. അവരൊക്കെ പ്രതീക്ഷിച്ചിരുന്നത് ഞാന്‍ ഡാന്‍സില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നായിരുന്നു. പക്ഷേ, ജീവിതം മറ്റൊരു രീതിയിലാണ് എന്നെ നയിച്ചത്. അമ്മ നേരത്തെതന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. അമ്മയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു. വീടിന്റെ അകത്തെമാത്രം സ്ത്രീകളുടെ ഇടമായി അമ്മ ഒരിക്കലും പരിഗണിച്ചിരുന്നേയില്ല. വീടിന്റെ പുറത്തായിരുന്നു ജീവിതമെന്നാണ് അമ്മ എപ്പോഴും വിചാരിച്ചിരുന്നത്. അമ്മയെപ്പോലുള്ള സ്ത്രീകളുടെ എനര്‍ജിയെ ഗൌരവപൂര്‍വം നയിക്കാനുള്ള രാഷ്ട്രീയ നേതൃത്വമോ സംഘടനകളോ കേരളത്തില്‍ അന്നും ഇന്നും കുറവാണ്.> ഈ സ്ത്രീകളുടെ കഴിവുകളെ യഥാര്‍ഥത്തില്‍ ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല. എങ്കിലും അച്ഛന്‍ മരിച്ചതു കൊണ്ടുള്ള ഏകാന്തത അമ്മ പരിഹരിച്ചിരുന്നത് പുറത്തുള്ള ആക്ടിവിസത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഐഡിയല്‍ മദറിന്റെ പ്രൊട്ടക്ഷനൊന്നും ഞങ്ങള്‍ക്കു ലഭിച്ചിരുന്നില്ല, അന്നതില്‍ വിഷമിച്ചിരുന്നുവെങ്കിലും പിന്നീട് അതായിരുന്നു ശരിയെന്നുതോന്നി. അങ്ങനെ വളര്‍ന്നതു കൊണ്ടായിരിക്കാം ഇന്നത്തെ എന്നെ സാധ്യമാക്കിയത്. ആ ഘട്ടത്തില്‍ അമ്മയോടൊപ്പം പരിഷത്തിന്റെ ക്ളാസ് കേള്‍ക്കാന്‍ ഞാന്‍ പോകുമായിരുന്നു. ആയിടയ്ക്കാണ് വലപ്പാട് വെച്ച് പരിഷത്തിന്റെ നേതൃത്വത്തില്‍ പത്തുദിവസത്തെ വനിതാശിബിരം നടന്നത്. അന്ന് ഞാന്‍ ഡിഗ്രിക്കും അനിയത്തി പ്രീഡിഗ്രിക്കും പഠിക്കുകയായിരുന്നു. അമ്മക്ക് അതില്‍ പങ്കെടുക്കണമായിരുന്നു. എന്നാല്‍ അവധിക്കാലത്ത് പെണ്‍കുട്ടികളെ ഒറ്റക്കാക്കി പോകരുതെന്ന് അമ്മൂമ്മ പറഞ്ഞതുകൊണ്ട് അമ്മ ഞങ്ങളെയും കൂടെ കൊണ്ടുപോയി.> സ്ത്രീകളുടെ വലിയൊരു ക്യാമ്പായിരുന്നു അത്. അവിടെ ജെ ദേവിക, ജ്യോതി നാരായണന്‍, വനിത മുഖര്‍ജി, ഡോ. ജയശ്രീ, നടാ ദുവരി, രാധാമണിചേച്ചി, സരസ്വതിചേച്ചി തുടങ്ങിയ ഇന്ന് കേരളത്തില്‍ ചരിത്രത്തിലും ശാസ്ത്രത്തിലും സാമൂഹികരംഗങ്ങളിലും സക്രിയമായി ഇടപെടലുകള്‍ നടത്തുന്ന പലരും അതില്‍ പങ്കാളികളായിരുന്നു. ഞാനാദ്യമായിട്ടായിരുന്നു ഇത്തരമൊരു ഡിസ്കഷനിലൂടെ കടന്നുപോകുന്നത്. എന്റെ മക്കളെ കല്യാണം കഴിപ്പിച്ചിട്ട് കുറച്ചുകൂടി ആക്ടിവിസത്തിലേക്ക് ഇറങ്ങണമെന്ന് അമ്മ ഒരു ഗ്രൂപ്പ് ചര്‍ച്ചയില്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ ഒരു പ്രവര്‍ത്തക എഴുന്നേറ്റ് നിന്നുചോദിച്ചു എന്തുകൊണ്ട് അവരെയും ആക്ടിവിസത്തിലേക്ക് കൊണ്ടു വന്നുകൂടാ? ഞാനിത് കേട്ടുകൊണ്ടിരിക്കയായിരുന്നു. പെണ്‍കുട്ടി എന്നാല്‍ മാലയും വളയും പൊട്ടും കുത്തി സുന്ദരിയായി നടക്കുക എന്ന തോന്നലില്‍നിന്ന് എന്നെ മോചിപ്പിച്ചത് ആ ക്യാമ്പായിരുന്നു, അവിടെ നടന്ന ഡിസ്കഷനായിരുന്നു. സ്ത്രീപുരുഷ സമത്വമായിരുന്നു അന്നത്തെ പ്രധാനചര്‍ച്ചാവിഷയം. കുടുംബത്തിനകത്തും പുറത്തും ജോലിചെയ്യുന്ന സ്ത്രീ എന്തിനാണ് അധികഭാരം ചുമക്കുന്നത്, മീഡിയക്കകത്ത് എങ്ങനെയാണ് സ്ത്രീ പരിചരിക്കപ്പെടുന്നത് തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ എന്റെ പഴയ ചിന്തകള്‍ക്ക് നല്‍കിയ പ്രഹരമായിരുന്നു.> ആ ക്യാമ്പാണോ പൂര്‍ണമായും വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചത്?.> തീര്‍ച്ചയായും. ഒരു ക്യാമ്പ് ഇത്രമാത്രം സ്വാധീനിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ഞാന്‍ മാറി. എന്റെയുള്ളില്‍ വിപ്ളവകരമായ പല തോന്നലുകളുമുണ്ടായി. ഞാന്‍ തീര്‍ത്തും മാറി. പ്രതീക്ഷിക്കാന്‍ പറ്റുന്നതിലപ്പുറം. അതുവരെ ഒരു മാലപോലുമിടാതെ പുറത്തിറങ്ങാന്‍ ധൈര്യപ്പെടാത്ത ഞാന്‍ പിന്നീട് അതൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറായി. പൊട്ടു തൊടാതെ, കണ്ണെഴുതാതെ, സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച് അങ്ങനെ നിറമില്ലാത്തൊരാളി ഞാന്‍ മാറി. ആ നിറമില്ലായ്മയില്‍ ഞാന്‍ സൌന്ദര്യം കണ്ടു. 27 വയസ്സുവരെ അങ്ങനെ തന്നെയായിരുന്നു. എന്റെ ഈ മാറ്റത്തോട് കുടുംബത്തിലുള്ളവരും പഴയ കൂട്ടുകാരികളും വലിയ അസഹിഷ്ണുത കാണിച്ചു. പക്ഷേ, അമ്മ അല്‍പ്പം പരിഹാസത്തോടെ, ആശ്ചര്യത്തോടെ ഇതൊക്കെ നോക്കിക്കണ്ടു. ആ ഘട്ടത്തില്‍ പുതിയ കുറേ ആണ്‍പെണ്‍ സുഹൃത്തുക്കളെ കിട്ടി. അവരൊക്കെ വീട്ടില്‍ വരുമായിരുന്നു. കുടുംബക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. രാഷ്ട്രീയം, ഫെമിനിസം തുടങ്ങിയവയെക്കുറിച്ചൊക്കെ രാപ്പകലില്ലാതെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.>
No comments:

Friday, May 3, 2019

As the curtain goes up- Review by Renu Ramanath


Arangile Matsyagandhikal’, a compilation of plays written by Sajitha Madathil, one of the few woman playwrights in Malayalam theatre, is a captivating peek into the characters created by the veteran actor and director
Matsyagandhi, in the Mahabharatha, is the woman who exuded a fishy smell. For many, it was a foul smell but that was her fragrance, part of her self, her essence. And that was the only aspect of her that a great sage could not agree with. So, with a simple flourish of his hand, he got rid of that and replaced it with a fragrance he loved – a divine, musky fragrance. Perhaps she knew that with that was gone a part of her too. May be, she knew of the destiny that awaited her new self. In Arangile Matsyagandhikal (Matsyagandhis of the Stage), a collection of plays she published recently, Sajitha Madathil, a well-known theatre and film personality, portrays the many Matsyagandhis of the present world, the women who are forced to carry the stench that has become a part of them, and the women who are forced to erase a part or even parts of their selves. They are the women on the margins; women pushed to the margins; women who are raw, who still smell of fish, mud, earth and blood. The first collection of plays penned by Sajitha Madathil, Arangile Matsyagandhikal contains four powerful scripts – Matsyagandhikal, Chakkee – Chankaran: A Family Reality Show, Mother’s Day and Kaali Natakam. -First step- Matsyagandhikal, the first play of the collection, was also the first play written by Sajitha in 2002. The play had materialised as part of ‘Theatre for Africa,’ an international collaborative theatre project in connection with the Earth Summit 2002 held in South Africa, focussing on sustainable development of fishing communities. Sajitha was one of the six actors from six continents who were invited to be a part of the project. “I had absolutely no experience in writing a play at that time and had tried hard to get someone to write it for me, but nothing worked out,” she recalls.
Finally, she decided to take up the pen herself. Sajitha had earlier done some extensive documentation on the lives of the fisherwomen for a programme for Kairali TV where she was working at that time. That came in handy. Sajitha had directed and performed the solo, one-act play by herself. Matsyagandhikal was first performed in coastal villages before she travelled to South Africa where the play was received enthusiastically. Chakkee–Chankaran was written almost five years later, in 2007. “I had quit my job with Kairali TV and moved to Delhi,” Sajitha remembers. And surely this is a play inspired by her days in the electronic media. Set as the shooting of a family reality show for a television channel, Chakkee–Chankaran explores fresh, territory regarding the lives of women as well as the man-woman relationship. Mother’s Day, originally written for Kerala Sasthra Sahithya Parishath in 2010, is also set in the same background, as the shooting of a Mother’s Day special programme for a TV channel, the central character being Shyamalamma, a veteran actor known for her ideal ‘mother’ roles. Both these plays have not yet been staged so far. Kaali Natakam, her latest play, was written specifically for a theatre production. “Chandradasan (of Lokadharmi, Ernakulam) made me write it for a stage production,” says Sajitha. “It was a great experience, writing for a specific production, with a group and team who were ready to stage it.” She had also performed the lead character of Kaali. The play talks of the bizarre situation that arises when a Dalit woman, chosen to perform the role of Goddess Kaali in the ritual performance of Mudiyattam, murders Rama Kurup, who performed as Darika.
-Going unconventional- Being the performer and playmaker that she is, Sajitha’s scripts are accompanied by detailed stage instructions. They are, in fact, like production scripts. And she draws many an unconventional portrayal of women in her characters. For example, the daughter in the mother-daughter duo in Chakkee-Chankaran chides the mother for not giving her a conventional upbringing that would have helped her lead a ‘normal’ family life. But the mother scoffs at her daughter’s complaints and makes it clear that she has a life of her own. Aged women, often considered senior citizens, make their appearances in both Chakkee–Chankaran and Mother’s Day, voicing their need for having their own lives. “We hardly think about issues and emotional crises faced by women of that age group, especially those who are forced to stay at home after retirement, leaving behind an active social life just because they are aged or taken retirement from their professional lives,” she says. Indeed, much of the inspiration comes from the life of Sajitha’s mother, a social and political activist, who passed away last year. Arangile Matsyagandhikal is the second volume of plays in Malayalam written by a woman, the other being a collection of plays by Sreeja Arangottukara. Although Kerala boasts about its status of women in society, the history of theatre in Kerala shows an appalling dearth of women playwrights, even though Kutti Kunju Thankachi, considered the first woman playwright of Malayalam, had written her play, Anjatha Vasam, in the late 19th century. The latter history of theatre in Kerala shows that women in theatre were usually kept behind the curtain. Sajitha had tried to trace the history of women’s presence in Malayalam theatre through her book Malayala Nataka Sthree Charithram. There are only a few women playwrights such as Thottakkattu Ikkavamma, another 19th century woman writer, or in later times, B Saraswathi Amma, Lalithambika Antharjjanam and Kamala Surayya. The trend has continued in the present day and but for a few women such as Sreeja Arangottukara and E Rajarajeswari, there aren’t many women playwrights in Malayalam. This dearth makes Arangile Matsyagandhikal a significant tome of our times. Arangile Matsyagandhikal Green Books

Finding her space- Written by Sajitha Madathil


This is a personal narrative of a theatre activist. I am not alone as there are quite a few women who have carried their gender-sensitive thoughts to the theatre and I can see the changes that have happened to theatre in Kerala after such interventions. These changes have not only influenced the visual language and content of the productions but are also slowly changing the space of theatre itself. I have been working in the field for the last two decades. The 1980s played an important role in shaping a woman’s life in Kerala. It was probably the first time when youngsters like me began to hear about feminism. Kerala’s social and political movements have always had a strong affiliation with theatre. This inevitably helped the feminist movement in communicating with society through the medium. Street plays of Manushi (a pioneering feminist group comprising college teachers and students under the leadership of writer Sara Joseph) on women’s issues were an eye-opener to students like me then. I got a chance to attend a theatre workshop of women’s street theatre group Samatha, Thrissur, led by professor and activist Ushakumari in 1987. It was an interesting experience, which gave me a lot of confidence as a performer. Here again, theatre was a tool to communicate certain issues. I was an activist with the People’s Science Movement (Kerala Sastra Sahitya Parishad) and feminism was a hot topic in our movement as well. With their strong network among the people of Kerala, they decided to work on Kalajatha, a travelling troupe of street-play performers. The topics we chose were issues faced by women in social, economic and political spheres. An activist like me would know what to say through the plays, but we, the women in the group, didn’t know how to write a script or how to direct a theatre piece and we shared our thoughts with well-known script writers in our group, who, obviously were men. A scene from the play Matsyagandhi A scene from the play Matsyagandhi | Photo Credit: S RAMESH KURUP We thought writing a script was something too technical and the only thing expected from young women like me was acting. That’s the way I started my acting career. Acting on the street excited me but it also disturbed me. The topics were new and they were about our life, but the same old images — husband beating up wife, the woman cringing and weeping, the never-ending routine of household chores, illiterate ‘better halves’ — were repeated. Sometimes, women were portrayed as ‘goddesses’ with their long hair hung loose, inflicting curses on society. This canon of street plays changed only after the deliberate intervention of women theatre activists. Activist groups, however, gradually moved on to other topics. But what was unexpected was the way such cultural activism changed the perception about the lives of women activists. I realised that it was difficult for me to continue with dance, which was my earlier interest, and felt that theatre possessed a magic; that it was the only space with which I could connect my creativity and social concerns. In Kerala, cultural activism among women was not something new. Actors such as Nilambur Ayisha, KPAC Sulochana and singers like Medini, Meenakshi, Anasooya and many others were active in the political cultural activism of the Left from the 1940s. But their contributions were not seriously counted until recently when we all started trying to trace our roots. The 1990s was a period when all of us were going deeper into different cultural spaces. The Women’s Theatre Workshop conducted by Stree Padana Kendram was different from earlier ones. That was the first time we started discussing the problems of representation of women’s body in theatre. That was the time we began to understand the invisibility of women in Kerala’s cultural history and there were a lot of questions about this newly-invented space. It was not only about restricted movements prescribed for women, or about creating poses and positions and gestures that exploited the role of women as a sexual object but also about the socio-economic status of female actors. Our tasks included producing written theatre experiences, highlighting neglected women playwrights, understanding the grammar of theatre and finding spaces to work within a predominantly patriarchal space of theatre. Though women had started working on the stage even at the beginning of theatre in Kerala, their presence was largely invisible in traditional theatre history. However, I came to consider theatre as a new space or medium to intervene in the social sphere. That was the first time theatre became an object of study from the perspective of women. Examining the images of women on stage, searching for women playwrights, directors and producers, reasserting the creative identity of working women in popular theatre, questioning underlying assumptions of an entire field, including canon formation, have become part of this search for our own space. My book Malayala Nataka Sthree Charithram, which received the State award for Best Theatre Book in 2010, talks about this invisible women’s theatre history. Finding her space I, along with friends, Sreelatha and Sudhi, both alumni of the School of Drama, initiated a women’s theatre group, Abhinethri. We consider this as a space to experiment with our ideas and continue our creative quest. We produced a play, Chirakadiyochakal, from two monologues of G Sankara Pillai and the experience of going through the production was unforgettable. It must be pointed out that there are a lot of positive dialogues happening now. Sreeja Arangottukara has been writing, directing and acting in her local group for the last 25 years; Nireeksha, a women’s theatre group established in Thiruvananthapuram, has been going strong for the last 20 years; actor-script writer Jisha Abinaya has been practising her theatre for the last two decades; Shylaja Jalal and Mini IG, alumnae of the National School of Drama, have been working in Kerala to bring about qualitative changes in the theatre sphere; actor-singer Shylaja Ambu has created her own space in a patriarchal world with her works. Kerala is progressive in many ways but our spaces are very complex. Family, academic institutions and society at large often discourage women working in theatre. But our earlier struggles in theatre are getting positive responses. A few young women have taken up theatre as their career and contemporary theatre artistes are becoming sensitive towards gender politics. A lot of women have started writing and directing plays as well. We may differ with each other in our feminist perspectives but the fact remains that a space has already been created in this predominantly patriarchal medium. We continue in our efforts to define and shape it. (The writer is professor and head of the department of acting, KR Narayan Institute of Films. She is also a playwright and award-winning actor) https://www.thehindu.com/entertainment/theatre/sajitha-madathil-traces-her-evolution-in-theatre-as-an-activist-actor-and-playwright/article26455921.ece

Thursday, November 21, 2013

നടനും നാടകവും എനിക്ക് ആവേശം നല്‍കുന്നു

നാടകമാണ് സജിത മഠത്തില്‍ എന്ന നടിയുടെ ജീവിതം. വെറുമൊരു താത്പര്യത്തില്‍ നിന്ന് ജീവിതോപാസനയായി അവര്‍ അത് ഏറ്റെടുത്തത് തന്നെ എതിര്‍പ്പില്‍ നിന്നായിരുന്നു. എന്നാല്‍ അഭിനയ കലയെ ജീവിതത്തിന്റെ താളമാക്കിയ ആ അനുഗ്രഹീത നടിയ്ക്ക് ഒരു തിരിച്ചുപോക്കില്ലായിരുന്നു. വര്‍ഷങ്ങളോളം നിരവധി നാടകങ്ങുടെ അരങ്ങില്‍ അഭിനേതാവായി അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പിന്നെ സംവിധായകയായും നാടകമെഴുത്തുകാരിയായും തന്റെ തട്ടകവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷക ആയും അവര്‍ കലാജീവിതത്തിനു കൂടുതല്‍ അര്‍ത്ഥങ്ങള്‍ നിര്‍വചിച്ചു. കാലം പുരോഗമിക്കവേ അഭിനയത്തിന്റെ പുതിയൊരധ്യായവുമായി വെള്ളിത്തിരയിലേയ്ക്കും അരങ്ങേറ്റം നടത്തി. എന്നാല്‍ അവസരം പ്രയോജനപ്പെടുത്തി വലിച്ചുവാരി ചിത്രങ്ങള്‍ ചെയ്യുന്നതില്‍ വിശ്വസിക്കാതെ അവര്‍ കാത്തിരുന്നു. ഒടുവില്‍ ഷട്ടര്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ സജിത മഠത്തില്‍ എന്ന നടിയിലെ പ്രതിഭ ചലച്ചിത്രലോകത്തിന്റെ മുന്‍നിരയിലേയ്ക്ക് കടന്നു വന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ രണ്ടാമത്തെ മികച്ച നടിയായി പുരസ്‌കാരവും തേടിയെത്തി. തന്റെ ജീവിതം തന്നെയായ നാടകത്തിന്റെ അരങ്ങിലേയ്ക്ക് ഒരു നടിയായി അവര്‍ തിരികെയെത്തുകയാണ്, വെള്ളിത്തിരയിലൂടെയാണ് അത് എന്നതാണ് പ്രത്യേകത. കമല്‍ സംവിധാനം ചെയ്യുന്ന, നാടകം 'കേന്ദ്ര കഥാപാത്രമായ' നടന്‍ എന്ന ചിത്രത്തില്‍ തന്റെ ജീവിതത്തിലെ പ്രിയ വേഷത്തിലൊന്നായ നാടക നടി ആയാണ് സജിത മഠത്തില്‍ വേഷമിടുന്നത്. നടനിലെ വിശേഷങ്ങളെക്കുറിച്ച് അല്‍പം നാടകക്കാര്യവും. നടനിലെ കഥാപാത്രത്തെക്കുറിച്ച് ? നടനില്‍ ജയറാം ചെയ്യുന്ന പ്രധാന കഥാപാത്രമായ ദേവദാസിന്റെ ഭാര്യയുടെ റോളാണ് ഞാന്‍ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം നാടകത്തില്‍ അഭിനേതാവാണ്. ദേവദാസിന്റെ കുടുംബം നാടക പാരമ്പര്യത്തിന്റേതാണ്. ഒരു നടിയായി വന്ന് ശേഷം ദേവദാസിനെ വിവാഹം ചെയ്ത് നാടകസംഘത്തിന്റെ ഭാഗമാകുന്ന ആളാണ് സുധര്‍മ. സംഘത്തില്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. അഭിനയത്തിനൊപ്പം രണ്ടു പെണ്‍മക്കളും കൂടിയുള്ള കുടുംബവും നോക്കുന്നു. എന്നാല്‍ ആ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ വീടും വിട്ട് നാടകവും ഉപേക്ഷിച്ച് കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയാണ് സുധര്‍മ. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ യഥാര്‍ത്ഥ ജീവിതത്തിലും നാടക ലോകത്തിലും കാണാന്‍ കഴിയും. കലയെ ഒരുപാട് സ്‌നേഹിക്കുകയും എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടിയും വരുന്നവര്‍. ബാഹ്യമായ കാരണം കൊണ്ടോ സ്വയം തീരുമാനിക്കുന്നതു കൊണ്ടോ നാടകം ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീ ജന്മങ്ങളുടെ നേര്‍ച്ചിത്രമാണ് സുധര്‍മ നല്‍കുന്നത്. ഏറെ പ്രശംസയും അവാര്‍ഡും നേടിത്തന്ന കഥാപാത്രമായിരുന്നു ഷട്ടറിലേത്. അതുപോലെ ഒരു വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണോ സുധര്‍മ? ഷട്ടറിന്റെ സ്വഭാവമല്ല നടനുള്ളത്. എന്നാല്‍ കഥാപാത്രത്തിന് അതിന്റേതായ ഒരു വെല്ലുവിളി ഉണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ പോലെയല്ല. തികച്ചും വ്യത്യസ്തമാണ് സുധര്‍മ്മയും നടനും. സജിത മഠത്തില്‍ എന്ന നടിയുടെ തറവാടു തന്നെ നാടകമാണ്. എങ്ങനെയായിരുന്നു സിനിമയിലും നാടകം എത്തിയപ്പോഴുള്ള അനുഭവം ? നടന്‍ എന്ന സിനിമയില്‍ നാടകത്തിന്റെ സ്ഥാനം തന്നെയാണ് എന്റെ കഥാപാത്രത്തിനെക്കാളും എനിക്ക് ആവേശം തരുന്നത്. ഇത്തരത്തില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നത്. നടന്റെ സ്‌ക്രിപ്റ്റിന്റെ പ്രത്യേകത എന്നു പറയുന്നത് നാടക ചരിത്രവും സമകാലിക നാടക ജീവിതവും ഇഴചേര്‍ത്താണ് അതു പുരോഗമിക്കുന്നത് എന്നതാണ്. ഞാന്‍ എന്റെ പിഎച്ച്ഡിയുടെയും മറ്റു പഠനങ്ങളുടെയും ഒക്കെ ഭാഗമായി നാടക ചരിത്രത്തിലേയ്ക്ക് കൂടുതല്‍ കടന്നു ചെന്ന ആളാണ്. അതു കൊണ്ടു തന്നെ നാടകത്തിന്റെ ചരിത്രവഴികളില്‍ സംഭവിച്ച കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതോ പരിചിതമോ ആണ്. കൂടാതെ ഒരു നടി എന്ന നിലയില്‍ നാടക ജീവിതവുമായി വളരെ വലിയ ഒരു ബന്ധവും സൂക്ഷിക്കുന്നു. അതിനാല്‍ത്തന്നെ നടനില്‍ പ്രതിപാദിക്കുന്ന പ്രശ്‌നങ്ങളെല്ലാം എനിക്ക് അറിയാവുന്നതാണ്. അതുപോലുള്ള കഥാപാത്രങ്ങളെ ഞാന്‍ നേരിട്ട് കണ്ടിട്ടുമുണ്ട് അല്ലെങ്കില്‍ കേട്ടിട്ടുണ്ട്. അമച്വര്‍ എന്നും കൊമേഷ്യല്‍ എന്നും വിളിക്കുന്ന വലിയ ധാരയാണ് നാടകത്തിനുള്ളത്. അതില്‍ കൊമേഷ്യല്‍ നാടക ജീവിതങ്ങളെയാണ് നടന്‍ അവതരിപ്പിക്കുന്നത്. നാടകക്കാരെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഇത്തരത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. കൂടാതെ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തിച്ചിരുന്നവരോ ആയ നിരവധിപ്പേര്‍ നടനിന്റെ ഭാഗമാകുന്നു എന്നതാണ്. കെ.പി.എ.സി.ലളിത ചേച്ചി, മുകുന്ദന്‍, സേതുലക്ഷ്മി ചേച്ചി, ജയരാജ് വാര്യര്‍, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, ജോയ് മാത്യു, പി. ബാലചന്ദ്രന്‍ എന്നിങ്ങനെ നാടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരും നാടകങ്ങളിലൂടെ പരിചയപ്പെട്ടവരും ഞാന്‍ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നവരെല്ലാം നടന്റെ ഭാഗമാണ്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ചെറിയ റോള്‍ ചെയ്യുന്നവരാണെങ്കില്‍ പോലും തങ്ങളുടെ സ്വന്തം ജീവിതമാണ് സിനിമയാകുന്നത് എന്ന രീതിയില്‍ ഊര്‍ജ്ജസ്വലരായി ചിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. അതൊക്കെ വലിയൊരു അനുഭവമായിരുന്നു. ഒരു കാലത്ത് ചലച്ചിത്ര രംഗത്തിന് നിരവധി അഭിനയ പ്രതിഭകളെ നാടകം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ കാലക്രമത്തില്‍ അതു കുറഞ്ഞു വരുന്നതും നമ്മള്‍ കണ്ടു. നാടക രംഗത്തിനു സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള അപചയമാണ് ഇതിനു പിന്നിലെന്നു കരുതുന്നുണ്ടോ ? അതോ മറ്റെന്തെങ്കിലും കാരണം ഇതിനു പിന്നിലുണ്ടോ ? അത് അങ്ങനെയല്ല കാണേണ്ടത്. ഞാന്‍ കരുതുന്നത് നാടകം, സിനിമ എന്നിവയ്ക്കിടയില്‍ പണ്ട് അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു. അഭിനയം എന്നത് മാത്രമായിരുന്നു കാര്യം. ചരിത്രം അറിയുന്നവര്‍ക്ക് നന്നായി മനസ്സിലാകും നാടകം തന്നെയായിരുന്നു സിനിമ. നാടകക്കാര്‍ തന്നെയായിരുന്നു സിനിമയില്‍ പ്രധാന ഭാഗമായിരുന്നത്. എന്നാല്‍ പിന്നീട് അവ തമ്മില്‍ അതിര്‍വരമ്പുകള്‍ ഉണ്ടായിവരുകയും വേര്‍തിരിവ് ശക്തമാകുകയും ചെയ്തു. ഇപ്പോള്‍ നോക്കിയാല്‍ ആ അതിര്‍ത്തികള്‍ ഇല്ലാതായി വരുന്നു എന്നു കാണാം. കാലം കൊണ്ടു വന്ന മാറ്റമാണത്. കൊമേഷ്യല്‍ നാടകങ്ങള്‍ ഇപ്പോള്‍ എത്രത്തോളം ജനകീയമാണ് ? നാടകം എന്നത് മാത്രമെടുത്താല്‍ ഇപ്പോഴും ജനകീയതയും പ്രതാപവും ഉണ്ട്. എന്നാല്‍ കൊമേഷ്യല്‍ നാടകങ്ങള്‍ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട്. അതു തന്നെയാണ് നടനും പറയുന്നത്. പണ്ട് നാടകങ്ങള്‍ കാണുന്നതിന് ആളുകള്‍ക്ക് ഉണ്ടായിരുന്ന താത്പര്യം തീര്‍ച്ചയായും ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു. കൊമേഷ്യല്‍ നാടകവേദിയെ അത് നന്നായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ നാടകമേഖലയെ സംബന്ധിച്ചിടത്തോളം കൊമേഷ്യല്‍ നാടക വേദികളില്‍ മാത്രമാണ് നിത്യജീവിതത്തിനായി അതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് കാണുന്നത്. അമച്വര്‍ നാടക വേദിയെ പ്രതിസന്ധി ബാധിക്കാത്തതിനു കാരണം അതിനെ ആശ്രയിച്ചു ജീവിക്കുന്നവ പ്രവര്‍ത്തകര്‍ കുറവാണ് എന്നതാണ്. എന്നാല്‍ കൊമേഷ്യല്‍ രംഗത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അതുകൊണ്ടു തന്നെ ആ രംഗത്തുള്ള തളര്‍ച്ച ആ നാടകപ്രവര്‍ത്തകരെ അതിഭീകരമായി ബാധിച്ചിട്ടുണ്ട്. അതു തന്നെയാണ് നടന്‍ പറയുന്നതും. നാടകത്തെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയാമോ ? ഞാന്‍ കേരളത്തിലെ നാടക വേദിയിലെ സ്ത്രീകളെക്കുറിച്ചാണ് പഠനം നടത്തിയത്. അതിനെ അടിസ്ഥാനമാക്കി എഴുതിയ പുസ്തകമാണ് മലയാള നാടക സ്ത്രീ ചരിത്രം എന്നത്. പിന്നെ 2007 കാലഘട്ടത്തിലൊക്കെ നാടക രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അരങ്ങിന്റെ വകഭേദങ്ങള്‍. നാടകരംഗത്ത് പഠനം നടത്തിയപ്പോള്‍ കടന്നു പോയ സ്ത്രീ ജീവിതങ്ങള്‍ നടനിലെ കഥാപാത്രങ്ങളില്‍ എത്രത്തോളമുണ്ട്? വളരെ നല്ല രീതിയില്‍ തന്നെയുണ്ട്. നടനില്‍ പ്രധാന്യമേറിയ നാലഞ്ച് സ്ത്രീ കഥാപാത്രങ്ങളുണ്ട്. അവ പരിശോധിക്കുമ്പോള്‍ വിവിധ കാലഘട്ടങ്ങളില്‍ നാടകത്തിന്റെ ഭാഗമായിരുന്ന സ്ത്രീകളുടെ ജീവിതങ്ങളാണ് നമുക്ക് കാണാനാകുന്നത്. കെ.സി.എ.സി ലളിത ചേച്ചി അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രം, ആദ്യകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സ്ത്രീകളെയാണ് പ്രതിനിധീകരിക്കുന്നത്. കലാരൂപങ്ങളെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയ ആദ്യകാല സ്ത്രീകളുടെ തലമുറയില്‍ പെട്ടയാള്‍. കച്ചേരിയൊക്കെ നടത്തിയും വിപ്ലവ ഗാനങ്ങള്‍ പാടിയും നാടകത്തില്‍ അഭിനയിച്ചുമൊക്കെ കഴിയുന്നയാളാണ് രാധാമണി. അങ്ങനെ ഒരു തലമുറ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. അവര്‍ കലയ്ക്കു വേണ്ടി ദുസ്സഹവും ദാരിദ്രവും പിടിച്ച ജീവിതം നയിക്കേണ്ടി വന്നവരാണ്. അവരുടെയൊക്കെ ജീവിതം ഒട്ടും സുരക്ഷിതത്വത്തിന്റേതായിരുന്നില്ല. എന്റെ കഥാപാത്രമായ സുധര്‍മ കുറച്ചു കൂടി പുതിയ, എഴുപതിന്റെ അവസാനവും എണ്‍പതുകളിലുമുള്ള തലമുറയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അവര്‍ക്ക് കുടുംബമാണ് പ്രധാന്യമേറിയത്. കുടുംബത്തിനു വേണ്ടി അല്ലെങ്കില്‍ അതിനെ സുരക്ഷിതമാക്കാന്‍ നാടകവും കലാജീവിതവുമൊക്കെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാണ് . കുടുംബക്ഷേമമാണ് അവരുടെ ലക്ഷ്യം. രമ്യ നമ്പീശന്‍ ചെയ്യുന്ന കഥാപാത്രം കുറച്ചു കൂടി ആധുനികമാണ്. അവര്‍ നോക്കുന്നത് ജീവിതത്തില്‍ ഉയര്‍ച്ചയാണ്. അവരെ നാടകമൊന്നും ബാധിക്കുന്നില്ല. ഉയര്‍ച്ചയിലേയ്ക്കുള്ള ഒരു പടവു മാത്രമാണ് അവര്‍ക്ക് നാടകവും സിനിമയുമൊക്കെ. താന്‍ ഇട്ടിട്ടുപോയാല്‍ ഒരു നാടകം തട്ടില്‍ക്കയറുമോ എന്നതൊന്നും അവരെ ബാധിക്കുന്ന വിഷയമല്ല. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ എല്ലാം ഞാന്‍ എന്റെ ജീവിതത്തില്‍ തന്നെ കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവരോട് സംസാരിച്ചിട്ടുമുണ്ട്. എന്റെ പുസ്തകത്തില്‍ പ്രൊഫഷണല്‍ നാടക വേദികളെക്കുറിച്ച് ഒരു അദ്ധ്യായ പറയുന്നുണ്ട്. അതില്‍ പറയുന്ന പല കാര്യങ്ങളുമായും നടനിലെ അഭിനയമൂഹൂര്‍ത്തങ്ങള്‍ക്ക് ബന്ധമുണ്ട്. സജിതാ മഠത്തില്‍ എന്ന നാടക നടിയ്ക്ക് സുധര്‍മയുമായി എന്തെങ്കിലും സാമ്യമുണ്ടോ ? നാടക നടി എന്ന നിലയിലല്ലാതെ മറ്റൊരു സാമ്യമേ ഇല്ല. ഞാന്‍ ഒരിക്കലും നാടകം ഉപേക്ഷിക്കില്ല, അതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്തൊക്കെ പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നാലും നാടകം എന്നോടൊപ്പം ഉണ്ടാകും. എന്നോടാരും നാടകം ഉപേക്ഷിക്കാനും പറഞ്ഞിട്ടില്ല. നാടകത്തില്‍ അല്‍പം അതിഭാവുകത്വത്തിന്റെ അംശമുണ്ടാകുമല്ലോ, സിനിമയിലെത്തിയപ്പോള്‍ എങ്ങനെയായിരുന്നു ? അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. ഞാന്‍ അഭിനയം പഠിച്ചതിന്റെ പിന്‍ബലം ഉണ്ടായിരുന്നതു കൊണ്ടു തന്നെ എനിക്ക് അത്തരം ബുദ്ധിമുട്ടുകള്‍ വന്നില്ല. പഠിക്കുമ്പോള്‍ തന്നെ നാടകത്തിലും ക്യാമറയ്ക്കു മുന്നിലുള്ളതുമായുള്ളവ വേര്‍തിരിച്ച് മനസ്സിലാക്കിയിരുന്നു. എന്നാല്‍ നാടകത്തിന്റെയും സിനിമയിലെയും അഭിനയം വേര്‍തിരിച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്. രണ്ടിലും ഉപയോഗിക്കുന്ന ടെക്‌നിക്കുകള്‍ തമ്മില്‍ നല്ല വ്യത്യാസമുള്ളതായി കാണാം. നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക് എത്തുന്നവരോട് സ്വന്തം അനുഭവത്തില്‍ നിന്ന് ഒരു ടിപ്പ് നല്‍കിയാല്‍ എന്തായിരിക്കും? അങ്ങനെ പ്രത്യേകിച്ച് ടിപ്പ് നല്‍കാനൊന്നുമില്ല. സിനിമയായാലും നാടകമായാലും ഒരേ പാഷനോടു കൂടി സമീപിക്കേണ്ടവയാണ്. സിനിമയുടെ പ്രശസ്തിയും ഗ്ലാമറും കണ്ടു മാത്രം ആരും വന്നിട്ട് അര്‍ത്ഥമില്ല. നാടകാഭിനയത്തിലുള്ള അതേ വേദനയും ആയാസവുമൊക്കെ സിനിമയിലെ അഭിനയത്തിലുമുണ്ട്. അത്രയും ഈസിയൊന്നുമല്ല. പുതിയ ഓഫറുകള്‍ ? കുറേ ഓഫറുകള്‍ ഉണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് തുടര്‍ച്ചയായി സിനിമ ചെയ്യുന്നതില്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. കാരണം ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയാണ്. അപ്പോള്‍ എന്റെ ജോലിക്കൊപ്പം തന്നെ അഭിനയവും കൊണ്ടു പോകാന്‍ കഴിയണം. ഉത്തരവാദിത്വങ്ങള്‍ക്കിടയിലും എന്നാല്‍ കഴിയുന്ന മികച്ച റോളുകള്‍ ചെയ്യാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. ഒരു കഥാപാത്രം വരുമ്പോള്‍ ഞാന്‍ നോക്കുന്നത് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതാണോ, എന്നെ തിരഞ്ഞെടുക്കാന്‍ കാര്യം എന്തായിരിക്കും ഞാന്‍ ഇല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണോ എന്നതൊക്കെയാണ്. തുടര്‍ച്ചയായിട്ട് സിനിമ ചെയ്യുന്നതാണോ അതോ ഇഷ്ടപ്പെടുന്ന, ചെയ്യാന്‍ കഴിയുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതാനും സിനിമ ചെയ്യുന്നതാണോ നല്ലതെന്ന് തീര്‍ച്ചയായും നോക്കാറുണ്ട്. പക്ഷേ പലപ്പോഴും സംഗീത നാടക അക്കാദമിയിലെ തിരക്കുകള്‍ കാരണം പല ഓഫറുകളും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ തിരക്കിനിടയിലുള്ള ഓഫറുകള്‍ മിക്കവാറും ഒഴിവാക്കുകയാണ് പതിവ്.

Friday, November 1, 2013

കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്??


കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്? അവര്‍ക്കു പറയാനുള്ളത് എന്താവും? മലയാള നാടകവേദിയെക്കുറിച്ച് ആനുകാലികങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഭൂരിഭാഗവും നാടകാചാര്യന്മാരുടെ അനുഭവങ്ങളില്‍ നിന്നാവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. സ്ത്രീ നാടക പ്രവര്‍ത്തകര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഗൗരവപ്പെട്ടതായോ, കാമ്പുള്ളവയായോ ആനുകാലികങ്ങളില്‍ കാണാറില്ല. അരുതാത്തിടത്ത് വന്നുകയറിപ്പോകുന്ന ഒരാളുടെ ജാള്യതയോടെയാണ് ഓരോ സ്ത്രീയും തങ്ങളുടെ നാടകാനുഭവങ്ങള്‍ക്കിരിക്കുന്നത്. ആയതിനാല്‍ തന്നെ അവയെക്കുറിച്ചു മറ്റുള്ളവരോട് പറയുന്നത് മടിച്ചുകൊണ്ടുമായിരിക്കും. നാടകം തങ്ങളുടെ ഇടമായി സ്വാതന്ത്ര്യത്തിന്റെ ഭാഷയായി മലയാളി സ്ത്രീ കണ്ടുതുടങ്ങിയത് 1980കളുടെ അവസാനത്തോടെയാണ്. അതിനു സാധ്യമായ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ക്കു ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു. മിസ് അമെരിക്ക, മിസ് വേള്‍ഡ് തുടങ്ങിയ മത്സരങ്ങള്‍ക്കെതിരേ സ്ത്രീകള്‍ അവതരിപ്പിച്ച രാഷ്ട്രീയ നാടകങ്ങളില്‍ നിന്നാണ് ഫെമിനിസ്റ്റ് നാടകവേദി എന്ന ആശയം രൂപംകൊള്ളുന്നത്. ഈ നാടകവേദി ഒരു ദിശയില്‍ മാത്രമല്ല ഒരിക്കലും പോയിട്ടുള്ളത്. ഫെമിനിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും സ്ത്രീകള്‍ മാത്രമുള്ള സംഘങ്ങള്‍ക്കും ഫെമിനിസ്റ്റ് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയും എല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെട്ടു. നാടകവേദിക്കകത്ത് സ്വന്തമായി ഇടം കണ്ടെത്തുകയും നിലനില്‍ക്കുന്ന പുരുഷാധിപത്യഘടനയെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിലൂടെ മാറിമറിഞ്ഞത് നാടകമെന്ന മാധ്യമത്തിന്റെ സൗന്ദര്യശാസ്ത്രം തന്നെ. കാഴ്ചയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങള്‍, രംഗവേദിയിലെ സ്ത്രീയുടെ ശരീരഭാഷയെ ചോദ്യം ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു. അരങ്ങിനെ പിടിച്ചടക്കിയിരുന്ന പ്രഖ്യാതമായ നാടകരചനകളും രചയിതാക്കളും വിമര്‍ശനാത്മകമായി വായിക്കപ്പെട്ടു. അവയില്‍ നിന്ന് പുതിയ സ്ത്രീ രചനകളിലേക്കും ചരിത്രം മറന്ന സ്ത്രീ നാടക രചനകളുടെ പുനരാവിഷ്‌കാരത്തിനും കാരണമായി. പുതിയ നാടക സ്ത്രീ ചരിത്രങ്ങള്‍ എഴുതപ്പെട്ടു. നാടകപഠനത്തിന് സംവിധായകന്‍ നല്‍കുന്ന രംഗപാഠമാണ് അരങ്ങില്‍ നടീനടന്മാര്‍ അഭിനയാദികളിലൂടെ ദൃശ്യവത്കരിക്കുന്നത്. ഇവിടെ നാടകകൃത്തിന്റെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് നടക്കുന്നതെന്നു കാണാം. നടിയുടെ രംഗചലനങ്ങള്‍, രംഗപടുതികള്‍, രംഗചേഷ്ടകള്‍ ഇവയൊക്കെ ഇത് നിര്‍ണയിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍, സ്ത്രീ പുരുഷ ബന്ധങ്ങള്‍ എന്നിവ ഇവിടെ പകര്‍ത്തപ്പെടുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള സംവിധായക സങ്കല്‍പ്പം, നിലനില്‍ക്കുന്ന സാംസ്‌കാരിക നിയമങ്ങള്‍ രൂപപ്പെടുത്തുന്നതുമാണെന്നു കാണാം. ഇതേ സാംസ്‌കാരിക അന്തരീക്ഷത്തിലെ പ്രേക്ഷകന് ഈ രംഗഭാഷ ആസ്വാദ്യമാവുകയും ചെയ്യുന്നു. കേരളത്തിലെ സംവിധായകനും പ്രേക്ഷകനും ഭൂരിഭാഗവും പുരുഷന്മാരാണെന്നു കാണാം. നടിക്കാകട്ടെ കഥാപാത്രത്തെ സംവിധായകനൊപ്പം നിന്ന് അഭിനയിച്ചു തീര്‍ക്കുക എന്ന പങ്കാണ് നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ ആനുഭവികവും വസ്തുനിഷ്ഠവുമായ സ്ത്രീ യാഥാര്‍ഥ്യം ഇവിടെ പുനര്‍സൃഷ്ടിക്കപ്പെടുന്നില്ല. കല്‍പ്പിത സ്ത്രീബിംബങ്ങളുടെ പുനര്‍പാരായണം നടക്കുന്നുമില്ല. ഇത് സാധ്യമാകണമെങ്കില്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമായിരുന്നു. സ്ത്രീ നടാകവേദികളും സ്ത്രീവാദ നാടകവേദികളും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം ബോധപൂര്‍വമായ ഇടപെടലുകള്‍ സാധ്യമാക്കുന്നവയാണ്. സമൂഹത്തിന്റെ അരികുകളില്‍ നിന്നു പക്ഷാന്തരമായ( altranative ) മാര്‍ഗം സ്വീകരിച്ചുകൊണ്ട് ഈ നാടകവേദികള്‍ പരമ്പരാഗത നാടകവേദിയില്‍ രാഷ്ട്രീയമായ ചോദ്യം ചെയ്യലാണ് നടത്തുന്നത്. കൃതിയെ, രംഗഭാഷയെ, നാടക സിദ്ധാന്തങ്ങളെ എല്ലാം തന്നെ പുനര്‍നിര്‍മിക്കുന്ന ഒരു സൗന്ദര്യ ദര്‍ശനമാണ് ഈ നാടകവേദികള്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നുവന്ന്, ഘട്ടംഘട്ടമായി നാടകവേദിയുടെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തെ നിശിതമായി ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ ബിംബങ്ങളുടെ പുനര്‍സൃഷ്ടി നടത്താനുള്ള ശ്രമവും അതിനായുള്ള സൗന്ദര്യശാസ്ത്രവുമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. 1970കളുടെ അവസാനം ഡല്‍ഹിയിലെ ജനനാട്യ മഞ്ച് സഫ്ദര്‍ ഹഷ്മിയുടെ നേതൃത്വത്തില്‍ ഔരത്ത് ( Women 1979) ചെയ്യുന്നു. സ്ത്രീധനത്തിനായി വധുവിനെ ജീവനോടെ അഗ്നിക്കിരയാക്കുന്നതും ഭാര്യാപീഡനവുമെല്ലാം രംഗവേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കാണികള്‍ അന്ധാളിച്ചുപോയി. ഈ അങ്കലാപ്പ് തന്നെയായിരുന്നു ബോംബെയിലും ഹൈദരാബാദിലും സംഭവിച്ചത്. ആദ്യമായി ഇന്ത്യന്‍ സ്ത്രീ ജീവിതം അരങ്ങിന്റെ ഭാഗമായി. ഒട്ടേറെ സ്ത്രീകള്‍ക്ക് നടാകമെന്ന മാധ്യമം പരിചയപ്പെടാനും അതിന്റെ സാധ്യതകള്‍ മനസിലാക്കാനും ഇതൊരു അവസരമായി. 80കളുടെ ആദ്യത്തില്‍ സഹേലി എന്ന സംഘടന അവതരിപ്പിച്ച ' പെണ്‍കുഞ്ഞ് ജനിച്ചു' എന്ന മറാഠി നാടകം, ഹൈദരാബാദില്‍ സൂസിതാരുവും വിമലാ കണ്ണബീരാനും ഇതേ വിഷയത്തെ ആസ്പദമാക്കി എഴുതിയ സ്ത്രീ മുക്തിസംഘടനയുടെ നാടകം എന്നിവയെല്ലാം ഇതേ കാലത്ത് എഴുതപ്പെട്ടവയാണ്. തുടര്‍ന്ന് ധാരാളം സ്ത്രീ സംഘടനകളും സ്ത്രീ സാടക സംഘങ്ങളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുകയുണ്ടായി. ഇക്കാലത്ത് നാടകത്തിന്റെ കലാമൂല്യത്തേക്കാള്‍ ആശയപ്രചാരത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടത്. നാടകം സൗന്ദര്യാത്മകമായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പതുക്കെ ഉയര്‍ന്നുവരാന്‍ തുടങ്ങി. മുദ്രാവാക്യങ്ങള്‍ സംഭാഷണങ്ങളിലൂടെ ഉതിര്‍ക്കുന്നവയല്ല നാടകമെന്ന ബോധ്യപ്പെടല്‍ പല ഗ്രൂപ്പുകള്‍ക്കും ഉണ്ടായി. ഇത് സ്ത്രീ നാടക ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിന് പ്രാരംഭം കുറിച്ചു. നാടക പഠനത്തിനായി ഒട്ടേറെ സ്ത്രീകള്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെത്തിച്ചേരുന്നത് ഇക്കാലത്താണ്. നീലം മാന്‍ സിങ് ചൗധരിയും മധുശ്രീ ദത്തയും ബി ജയശ്രീയും ഇവിടെ നിന്ന് നാടകത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ഫെമിനിസ്റ്റ് ചിന്തകളില്‍ നിന്ന് നാടകപ്രവര്‍ത്തനത്തിലേക്ക് പോയവരാണ് ത്രിപുരാരി ശര്‍മയും അനുരാധ കപൂറും മറ്റും. കഥകളിയുടെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാറാവു തന്റെ നാടകം രൂപപ്പെടുത്തിയെങ്കില്‍ മാലശ്രീ ഹാഷ്മി തെരുവു നാടകരൂപത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കീര്‍ത്തി ജെയ്‌നം, ഉഷ ഗാംഗുലി, ശാന്ത ഗാന്ധി, വീണാപാണി ചൗള എന്നിവരെല്ലാം നാടകരംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണിന്ന്. കേരളത്തില്‍ ഇതിനു തുടര്‍ച്ചയായാണ് ഫെമിനിസ്റ്റ് നാടക പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. മാനുഷിയും സമതയും ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയും എഴുപതുകളില്‍ ഒട്ടേറെ സ്ത്രീകളെ രംഗത്തുകൊണ്ടുവന്നപ്പോള്‍, തൊണ്ണൂറുകളില്‍ സ്ത്രീ പഠനകേന്ദ്രം കൂത്താട്ടുകുളത്ത് സ്ത്രീനാടക ക്യാംപ് നടത്തുന്നതും, അതിന്റെ തുടര്‍ച്ചയെന്നോണം അഭിനേത്രി പോലുള്ള സ്ത്രീനാടക സംഘങ്ങള്‍ രൂപപ്പെടുകയും ചെയ്തു. സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിലും അഭിനേത്രിയുടെ നേതൃത്വതിലും സ്ത്രീ നാടകപ്പണിപ്പുരകള്‍ നടക്കുകയുണ്ടായി. ഇന്ത്യന്‍ സ്ത്രീക്ക് നാടകവേദിയെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. കുറെക്കൂടി ഗൗരവത്തോടെ സ്ത്രീ നാടക പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിരീക്ഷ എന്ന സ്ത്രീ നാടക സംഘടന വിജയംവരിക്കുന്നത് ഈ നാടകാനുഭവങ്ങളുടെ തുടര്‍ച്ചയായാണ്. ശ്രീജ, മിനി തുടങ്ങിയ ഒട്ടേറെ സ്ത്രീ നാടകപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്ന നാടകസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. സജിത മഠത്തില്‍
Older Posts Home